ഫലം വന്നപ്പോൾ താരമായ ‘കുഞ്ഞി കെജ്​രിവാൾ’; സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ച് മുഖ്യമന്ത്രി

baby-kejriwal-viral
SHARE

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു കുഞ്ഞു ‘കെജ്​രിവാൾ’. ഇപ്പോഴിതാ ആ മഫ്ളർമാനെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് ഒരുവയസ്സുകാരനായ അവ്യാൻ ടോമറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പാർട്ടി പ്രവർത്തകന്റെ മകനാണ് ഇൗ താരം. 

തിരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാനെത്തിയ അച്ഛനൊപ്പമാണ് അവ്യാൻ എത്തിയത്. കെജ്​രിവാളിന്റെ വേഷത്തിലുള്ള കുഞ്ഞ് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിഡിയോയും ചിത്രങ്ങളും വൈറലായി. ഇതു ശ്രദ്ധയിൽപ്പെട്ട ആം ആദ്മി നേതാക്കൾ ഇൗ കുഞ്ഞിന്റെ ചിത്രം അവരുടെ ഓദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും പങ്കുവച്ചിരുന്നു. മഫ്ളർമാൻ എന്നാണ് ചിത്രം പങ്കുവച്ച് തലക്കെട്ട് നൽകിയത്.

MORE IN INDIA
SHOW MORE
Loading...
Loading...