ഒറ്റ ദിവസം കൊണ്ട് അംഗങ്ങളായത് 10 ലക്ഷം പേർ; എഎപിക്ക് ബംപറായി ഡൽഹി വിജയം

aap-13
SHARE

ഡൽഹിയിലെ കൂറ്റൻ വിജയത്തിന് പിന്നാലെ ആംആദ്മി പാർട്ടി അംഗങ്ങളായവരുടെ എണ്ണം ഒരു ദിവസം കൊണ്ട് പത്തുലക്ഷം കവിഞ്ഞെന്ന് റിപ്പോർട്ട്. ഹാട്രിക് നേടി അധികാരത്തിലെത്തിയ എഎപിയുടെ സ്വീകാര്യത വലിയതോതിൽ വർധിച്ചതിന്റെ തെളിവാണിതെന്നും പാർട്ടി അവകാശപ്പെടുന്നു. 

70 ൽ 62 സീറ്റെന്ന ഉജ്വല വിജയമാണ് എഎപി ഇക്കുറിയും നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 67 ആയിരുന്നു. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കാൻ പാർട്ടി അംഗങ്ങളാവൂ എന്ന് ആഹ്വാനം ചെയ്ത് എഎപി ക്യാംപെയിൻ ആരംഭിച്ചത്. 'ആംആദ്മി പാർട്ടി രാഷ്ട്ര നിർമാണ്‍' എന്നാണ് രാജ്യവ്യാപകമായി പിന്തുണ നേടുന്ന ഈ ക്യാംപെയിന് പാർട്ടി പേര് നൽകിയതും.

 9871010101 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്താൽ പാർട്ടി അംഗങ്ങളാകാമെന്നും എഎപി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് ജനങ്ങൾ പാർട്ടി അംഗങ്ങളായത്. കോൺഗ്രസിനെ ഡൽഹി നിയമസഭാ ഭൂപടത്തിൽ നിന്ന് മായ്ച്ച് 2012ലാണ് കെജ്​രിവാളിന്റെ എഎപി വരവറിയിച്ചത്. അന്ന് ഭരണകക്ഷി ആയിരുന്ന കോൺഗ്രസ് ഡൽഹിയിൽ നാമാവശേഷമായ അവസ്ഥയിലാണ്. 

മോദി–ഷാ–യോഗി സംഘത്തിന്റെ മെഗാ റാലികൾക്കുള്ള മറുപടി കൂടിയാണ് കെജ്​രിവാളിന്റെ വിജയം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...