വനിതാ ഡ്രൈവറുടെ ഡാന്‍സ് വൈറല്‍; പിന്നാലെ മോഹിച്ചു കിട്ടിയ ജോലി പോയി

mumbai-driver-dance
SHARE

ബസില്‍ നടത്തിയ ഡാന്‍സ് വൈറലായതിനു പിന്നാലെ വനിതാ ‍ഡ്രൈവറുടെ ജോലി പോയി. നവിമുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവറായ യോഗിതക്കാണ് മോഹിച്ചു കിട്ടിയ ഡ്രൈവർ ജോലി നഷ്ടപ്പെട്ടത്. നൃത്തം ഡ്രൈവറായ കൂട്ടുകാരി പ്രീതി ഗവായ് ആണ് ടിക് ടോക്കിൽ അപ്‍ലോഡ് ചെയ്തത്. വനിതകൾക്കായി വനിതകൾ ഓടിക്കുന്ന തേജസ്വിനി ബസിന്റെ ഡ്രൈവറാണ് യോഗിത. വിശ്രമ സമയത്ത് ഘൺസോലി ഡിപ്പോയിലാണ് മറാഠി നാടോടിപ്പാട്ടു പാടി യോഗിത നൃത്തം ചെയ്തത്. കഴിഞ്ഞ വർഷമാണ് കരാർ അടിസ്ഥാനത്തിൽ യോഗിത ഡ്രൈവറായി ചേർന്നത്.

ഓട്ടോറിക്ഷ ഡ്രൈവറായ കൂട്ടുകാരി പ്രീതി നൃത്തം മൊബൈലിൽ റിക്കോർഡ് ചെയ്തപ്പോൾ വിലക്കിയെന്നു യോഗിത പറയുന്നു. താൻ യൂണിഫോമിലാണെന്നും റിക്കോർഡ് ചെയ്യരുതെന്നും പറഞ്ഞു. അവൾ ടിക്ടോക്കിൽ ഇടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. നിരപരാധിയാണെന്നു താൻ യാചിച്ചു പറഞ്ഞിട്ടും അധികാരികൾ കേട്ടില്ലെന്നും യോഗിത പറയുന്നു.

ഡ്യൂട്ടി സമയത്ത് യൂണിഫോമിൽ നൃത്തം ചെയ്തത് മോശമായ സന്ദേശം നൽകുമെന്നു നവിമുംബൈ മുനിസിപ്പൽ കമ്മിഷണർ അണ്ണാ സാഹെബ് മിസാൽ പറഞ്ഞു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...