‘കേജ്​രിവാൾ‌ ജീ, ജനങ്ങളുടെ ആഗ്രഹം സഫലമാക്കൂ’; മോദിയുടെ ആശംസയ്ക്ക് മറുപടി ഇങ്ങനെ

modi-kejriwal-tweet
SHARE

ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പലവിധത്തിലുള്ള ചർച്ചകളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. ഇതിനിടയിൽ വമ്പൻ വിജയം സ്വന്തമാക്കിയ കേജ്​രിവാളിനെയും പാർട്ടിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ട്വീറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ മറുപടി ട്വീറ്റുമായി കേജ്​രിവാളും എത്തി.

‘ഡൽഹി തിരഞ്ഞെടുപ്പിൽ വിജയിച്ച എഎപിക്കും അരവിന്ദ് കേജ്​രിവാൾ ജീക്കും അഭിനന്ദനങ്ങൾ. ഡൽഹി ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ എല്ലാ വിധ ആശംസകളും നേരുന്നു.’ മോദി കുറിച്ചു. ഇതിന് കേജ്​രിവാൾ നൽകിയ മറുപടി ഇങ്ങനെ.‘ഒരുപാട് നന്ദിയുണ്ട് സാർ. രാജ്യത്തിന്റെ തലസ്ഥാനത്തെ  ലോകോത്തര നിലവാരമുള്ള നഗരമാക്കി മാറ്റുവാൻ കേന്ദ്രസർക്കാരിനൊപ്പം ചേർന്ന് പ്രവര്‍ത്തിക്കാൻ ശ്രമിക്കും’ കേ‍ജ്​രിവാൾ കുറിച്ചു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...