പതിനാലുകാരിക്കൊപ്പം ടിക്ടോക് വിഡിയോ; ആൺകുട്ടിയെ നഗ്നനാക്കി മർദനം; കേസ്

tiktok-arrest
SHARE

പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിച്ചതിന് ആണ്‍കുട്ടിക്ക് ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തി മര്‍ദനം. ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം. രണ്ട് കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച ജയ്പൂരില്‍ വെച്ചായിരുന്നു സംഭവം. വീഡിയോ കണ്ടതിന് ശേഷം സഹോദരന്‍ ആദ്യം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.തുടര്‍ന്ന് ആണ്‍കുട്ടിയോട് പ്രതികാരം ചെയ്യാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു.പെണ്‍കുട്ടിയുടെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി  നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഇരുവരും കമിതാക്കള്‍ ആണെന്ന് വീഡിയോ വ്യക്തമാക്കുന്നു. ആണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നഗ്നനാക്കി നടത്തി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും പരാതി നല്‍കി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...