‘ഇൗ രാത്രി നമുക്ക് ബിരിയാണി കഴിച്ചാലോ?’; ബിജെപി തോൽവിയെ പരിഹസിച്ച് അനുരാഗ് കശ്യപ്

anurag-biriyani
SHARE

ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടി ആഘോഷിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ബിജെപി നേതാക്കളെ വിമർശിച്ച് പലകുറി രംഗത്തെത്തിയ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പുതിയ ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. ‘നമുക്ക് ഇൗ രാത്രി വയറു നിറച്ച് ബിരിയാണി കഴിച്ചാലോ?’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. സിനിമാ സംവിധായകരായ അനുഭവ് സിന്‍ഹയ്ക്കും മെഹ്ത ഹന്‍സലിനും ടാഗ് ചെയ്തായിരുന്നു അനുരാഗിന്റെ ട്വീറ്റ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണസമയത്ത് ആരോപിച്ചിരുന്നു. 

ഡൽഹി ചൂലെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയം രാജ്യത്തിന്റേതാണെന്ന് അരവിന്ദ് കെജ്​രിവാൾ. എഎപിയുടെ ജയം രാജ്യത്തിനുള്ള മുഖ്യസന്ദേശമാണ്. ഡൽഹി കുടുംബത്തിന്റേതാണെന്നും  പ്രവർത്തകരെ അഭിസംബോധന ചെയ്ത് കെജ്​രിവാൾ പറഞ്ഞു. മൂന്നാമതും ഡൽഹിയുടെ മുഖ്യമന്ത്രിയായി കെജ്​രിവാൾ സത്യപ്രതിജ്ഞ ചെയ്യും.

എട്ടുസീറ്റെന്ന ഒറ്റ അക്കത്തിലേക്ക് ബിജെപി ചുരുങ്ങിയപ്പോൾ 15 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇക്കുറിയും വട്ടപൂജ്യമായി. ബിജെപിയേക്കാള്‍ 13 ശതമാനം വോട്ടാണ് എഎപിക്ക് ഇക്കുറി കൂടുതൽ ലഭിച്ചത്. ജാമിയയും ഷെഹീന്‍ബാഗും അടക്കം പൗരത്വനിയമത്തിനെതിരെ രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധം അരങ്ങേറിയ ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ മിന്നുന്ന വിജയം നേടി.

സാധാരണക്കാരന്‍റെ മനസറിഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടപ്പാക്കിയ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി ജനത വോട്ട് ചെയ്തു. എഴുപത് നിയമസഭ മണ്ഡലങ്ങളില്‍ 62 സീറ്റുകളിലും മുന്നേറ്റം. പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളും വിദ്വേഷപ്രസംഗങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയായി. 

15 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇക്കുറിയും വട്ടപൂജ്യം. ജാമിയയും ഷെഹീന്‍ബാഗും അടക്കം പൗരത്വനിയമത്തിനെതിരെ രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധം അരങ്ങേറിയ ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ മിന്നുന്നവിജയം നേടി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...