മുറിവൈദ്യമാർ ചികിൽസിക്കുന്നു; പണി അറിയാവുന്നവരെ ഏൽപ്പിക്കൂ; വിമർശിച്ച് ചിദംബരം

modi-chidambaram-nirmala
SHARE

രാജ്യത്തെ സാമ്പത്തികാവസ്ഥയെയും  നരേന്ദ്രമോദി സർക്കാരിനെയും ബന്ധപ്പെടുത്തി മുൻ ധനമന്ത്രി പി. ചിദംബരം രാജ്യസഭയിൽ നടത്തിയ പ്രസംഗം ശ്രദ്ധനേടുന്നു. അതിരൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട രോഗിയോടാണ് അദ്ദേഹം ഉപമിച്ചത്.

‘രോഗി അത്യാസന്ന നിലയിലാണ്. ഐസിയുവിൽ പ്രവേശിപ്പിക്കാതെ മുറിവൈദ്യന്മാർ ചികിൽസിച്ചുകൊണ്ടിരിക്കുകയാണ്. മുറി വൈദ്യന്മാരുടെ നേതാവ് രോഗികളുടെ ബന്ധുക്കളോട് പറയുകയാണ് 'എല്ലാം ശരിയാകും..എല്ലാം ശരിയാകും'. പണി അറിയാവുന്ന ഡോക്ടർമാരെയെല്ലാം ആശുപത്രിയിൽ നിന്ന് തുരത്തിയോടിച്ചു. കൊള്ളാവുന്ന ഡോക്ടർമാരെ വിളിച്ചു വരുത്തൂ. രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കൂ.. എല്ലാം തകരാൻ പോവുകയാണ്’ ബജറ്റ് ചർച്ചയിൽ പി.ചിദംബരം പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...