ഫെബ്രുവരി 14 പുല്‍വാമദിനം; കമിതാക്കൾ തോന്ന്യാസം കാണിക്കരുത്; ഭീഷണിയുമായി ബജ്റംഗദൾ

valentines-day09
SHARE

പ്രണയദിനത്തിൽ ആഘോഷങ്ങള്‍ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി തെലങ്കാന ബജ്റംഗദൾ. വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യൻ സംസ്കാരത്തെ തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. പാർക്കിലും പബ്ബിലും ഒരുമിച്ചെത്തുന്ന കമിതാക്കളെ തടയുമെന്നും ഭീഷണിയുണ്ട്. ഫെബ്രുവരി പതിന്നാലിനാണ് പ്രണയദിനം. 

ഫെബ്രുവരി 14 പുൽവാമ ദിനമായി ആചരിക്കണമെന്നും അന്ന് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ദിവസമായി കണക്കാക്കണമെന്നുമാണ് ബജ്റംഗദളിന്റെ വാദം. ''കമിതാക്കൾ തോന്ന്യാസം കാണിക്കരുത്. പ്രണയത്തിന്‍റെ പേരും പറഞ്ഞ് പാർക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയും. അവർ ഇന്ത്യൻ സംസ്കാരത്തിനു കളങ്കം വരുത്തുകയാണ്''- ബജ്റംഗദൾ തെലങ്കാന കൺവീനർ സുഭാഷ് ചന്ദർ പറഞ്ഞു. 

പ്രണയദിനത്തോടുള്ള എതിർപ്പും സംഘടന വ്യക്തമാക്കി. കുത്തക കമ്പനികളാണ് പ്രണയദിനം പ്രോത്സാഹിപ്പിക്കുന്നത് കുത്തക കമ്പനികളാണ്. പ്രത്യേക ഓഫറുകൾ നൽകി കമ്പനികൾ യുവതീയുവാക്കളെ വഴി തെറ്റിക്കുന്നു. ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നുവെന്നും ബജ്‌റംഗ്ദൾ ആരോപിക്കുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...