സൈന്യത്തിൽ കമാൻഡന്റുമാരായി സ്ത്രീകൾ വേണ്ട; അംഗീകരിക്കാൻ ബുദ്ധിമുട്ടെന്ന് കേന്ദ്രം

army-05
SHARE

രാജ്യത്തെ സേനാ വിഭാഗങ്ങളിൽ കമാൻഡന്റ് സ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കമാൻഡന്റുമാരായി സ്ത്രീകളെത്തുന്നത് അംഗീകരിക്കാനുള്ള മാനസിക പക്വത പുരുഷസൈനികർക്ക് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ എതിർപ്പ്.

 യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടാലുള്ള അപകട സാധ്യത സ്ത്രീകൾക്ക് കൂടുതലാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിനും പുറമേ ഗർഭകാലത്തും പ്രസവശേഷവും വീട് നോക്കേണ്ട അടിയന്തര സാഹചര്യത്തിലും വനിതാ ഓഫീസർമാർക്ക് ദീർഘകാല ലീവെടുക്കേണ്ടി വരുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും സർക്കാർ വാദിക്കുന്നു. വലിയ മാനസിക സമ്മർദ്ദങ്ങൾ താങ്ങാൻ സാധിക്കാത്തതിനാലും സ്ത്രീകളെ ഒഴിവാക്കുന്നതാണ് നല്ലതെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

എന്നാൽ കാലം മാറുന്നത് അനുസരിച്ച് ചിന്തകൾ വിശാലമാകണമെന്നും സ്ത്രീകൾക്ക് അവസരം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.  സുപ്രധാന പോസ്റ്റുകളിൽ സ്ത്രീകളായതിനാൽ മാത്രം നിയമനം നിഷേധിക്കുന്നതിനെതിരെ സേനയിലെ വനിതകൾ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ ഈ വാദം.

MORE IN INDIA
SHOW MORE
Loading...
Loading...