ഡയമണ്ട് വ്യവസായത്തെയും പ്രതിസന്ധിയിലാക്കി കൊറോണ; നഷ്ടം 8000 കോടി

diamond-05
SHARE

ചൈനയ്ക്ക് പിന്നാലെ ഹോങ്കോങിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൂറത്തിലെ വജ്രവ്യാപാരം പ്രതിസന്ധിയിലായി. അടുത്ത രണ്ട് മാസം 8000 കോടി രൂപയിൽ കുറയാത്ത നഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിവർഷം 50,000 കോടിയുടെ വജ്രമാണ് സൂറത്തിൽ നിന്നും ഹോങ്കോങിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. 

നോവൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഒരു മാസത്തെ അവധിയാണ് ഹോങ്കോങ് പ്രഖ്യാപിച്ചത്.  ഇതേത്തുടർന്നാണ് വ്യാപാരം പൂർണമായും തടസപ്പെട്ടത്. സ്ഥിതിഗതികൾ തുടരുകയാണെങ്കിൽ അടുത്ത മാസം ഹോങ്കോങിൽ നടത്താൻ നിശ്ചയിച്ചിരുന്ന അന്താരാഷ്ട്ര  ജ്യുവൽറി എക്സിബിഷൻ റദ്ദാക്കുമെന്നും വജ്രവ്യാപാരികൾ പറയുന്നു. 

ഹോങ്കോങിൽ മാത്രം 18 പേർക്കാണ് നോവൽ കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

MORE IN INDIA
SHOW MORE
Loading...
Loading...