തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഷഹീൻബാഗ് ജാലിയൻവാലാ ബാഗായേക്കും; ഒവൈസി

owaisi-05
SHARE

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഷഹീൻബാഗിലെ സമരപ്പന്തൽ ജാലിയൻവാലാബാഗ് ആയി മാറിയേക്കുമെന്ന ആശങ്കയുണ്ടെന്ന് അസദുദ്ദീൻ ഒവൈസി.  പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ സ്ത്രീകൾ നടത്തിവരുന്ന പ്രക്ഷോഭത്തിനെതിരെ സർക്കാർ നടപടിയുണ്ടായേക്കുമോ എന്ന എഎൻഐയുടെ ചോദ്യത്തിനായിരുന്നു ഒവൈസിയുടെ മറുപടി.

ഷഹീൻബാഗിലുള്ളവർക്ക് നേരെ വെടിയുതിർക്കണമെന്ന് ബിജെപി മന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക് അത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാം. ആരാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് സർക്കാർ ഇനിയെങ്കിലും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

2024 വരെ എൻആർസി നടപ്പിലാക്കണമെന്ന ഉറപ്പ് കേന്ദ്ര സർക്കാർ നൽകണം. 39,000 കോടി രൂപ എൻപിആറിനായി വകയിരുത്തിയിരിക്കുന്നത് എന്തിനെന്നും വ്യക്തമാക്കണം. ചരിത്ര വിദ്യാർഥി ആയിരുന്നതിനാലാണ് തനിക്ക് ഇക്കാര്യം അറിയേണ്ടതെന്നും ഒവൈസി പറയുന്നു. ജൂതൻമാരെ വംശഹത്യ ചെയ്യുന്നതിന് മുമ്പ് രണ്ട് തവണയാണ് ഹിറ്റ്ലർ ജർമനിയിൽ സെൻസസ് നടത്തിയത്. ഇന്ത്യ ആ വഴിയേ പോകുന്നതിൽ തനിക്ക് തീരെ താത്പര്യമില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE
Loading...
Loading...