ദാവൂദ് ഇബ്രാഹിമിനൊപ്പം അനില്‍ കപൂര്‍; വിമര്‍ശിച്ചയാള്‍ക്ക് മറുപടി നല്‍കി സോനം

sonam-04-02
SHARE

അച്ഛന്‍ അനില്‍ കപൂറും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് വിമര്‍ശിച്ചയാള്‍ക്ക് മറുപടി നല്‍കി ബോളിവുഡ് താരം സോനം കപൂര്‍. ഷഹീന്‍ ബാഗിലും ജാമിയ മിലിയ സര്‍വകലാശാലയിലുമുണ്ടായ വെടിവെയ്പ്പിനെതിരെ സോഷ്യല്‍ മീഡിയയിലിട്ട കുറിപ്പിന് താഴെയാണ് ആരാധകന്റെ ചോദ്യം. 

''ഇന്ത്യയില്‍ ഒരിക്കലും നടക്കില്ലെന്ന് ഞാന്‍ കരുതിയ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. വിഭജിക്കുന്ന അപകടകരമായ ഈ രാഷ്ട്രീയം നിര്‍ത്തൂ. അത് വിദ്വേഷത്തെ വളര്‍ത്തുകയേ ഉള്ളൂ. ഹിന്ദുവെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുകയാണെങ്കില്‍, മതമെന്നത് കര്‍മത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കൂ''- സോനം കുറിച്ചു. 

പോസ്റ്റിന് താഴെ സോനത്തിന്റെ അച്ഛനും നടനുമായ അനില്‍ കപൂര്‍ ദാവൂദ് ഇബ്രാഹിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഒരാള്‍ ചോദിച്ചത് ഇങ്ങനെ: 

''നിങ്ങള്‍ ശക്തമായി പ്രതികരിച്ചു. ദാവൂദിനൊപ്പമുള്ള നിങ്ങളുടെ അച്ഛന്റെ ചിത്രം അദ്ദേഹത്തിന്റെ കര്‍മ്മവുമായാണോ മതവുമായാണോ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ഈ രാജ്യത്തോട് പറഞ്ഞുകൊടുക്കൂ''

സോനം നല്‍കിയ മറുപടി ഇങ്ങനെ: ''രാജ് കപൂറിനും കൃഷ്ണ കപൂറിനുമൊപ്പം ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ ആണ് അദ്ദേഹം പോയത്. ബോക്സിലിരുന്നാണ് അവര്‍ മത്സരം കണ്ടത്. നിങ്ങള്‍ വിരല്‍ ചൂണ്ടുന്നത് നിര്‍ത്തണമെന്നാണ് എനിക്ക് തോന്നുന്നത്, കാരണം ബാക്കി മൂന്ന് വിരലുകളും നിങ്ങള്‍ക്ക് നേരെ തന്നെയാണുള്ളത്. അക്രമം പ്രചരിപ്പിക്കുന്നതിന് നിങ്ങളോട് ഭഗവാന്‍ ശ്രീരാമന്‍ ക്ഷമിക്കട്ടെ''.

സോനത്തിന്റെ മറുപടി നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്. 

MORE IN INDIA
SHOW MORE
Loading...
Loading...