ഇന്ത്യയില്‍ സാമ്പത്തിക മെല്ലെപ്പോക്ക്; കാരണം ജിഎസ്ടിയും നോട്ട് നിരോധനവും: ഐ.എം.എഫ്.

imf-01
SHARE

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെല്ലെപ്പോക്കിലെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റാലിന ജോർജിവ. ജിഎസ്ടിയും നോട്ട് നിരോധനവുമാണ് നിലവിലെ മെല്ലെപ്പോക്കിന് കാരണമെന്നും അവർ വെളിപ്പെടുത്തി. ബാങ്കിങ് ഇതര ധനകാര്യമേഖലകളിൽ നടത്തിയ വലിയ പരിഷ്കാരങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കിയെന്നും അതുകൊണ്ട് വളർച്ചാ നിരക്കുകൾ വെട്ടിച്ചുരുക്കേണ്ടി വന്നെന്നും അവർ കൂട്ടിച്ചേർത്തു.

 2019 സാമ്പത്തിക വർഷം ഇന്ത്യയ്ക്ക് 5.8 ശതമാനമാണ് ഐഎംഎഫ് വളർച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ വളർച്ചാ നിരക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും നാലിൽ ചുരുങ്ങിയെന്നും വിദേശമാധ്യമങ്ങളോട് അവർ വിശദീകരിച്ചു. സാമ്പത്തിക മാന്ദ്യമല്ല ഇതെന്നും ഐഎംഎഫ് മേധാവി പറയുന്നു.

സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങാതെ പിടിച്ചുകയറുമെന്നാണ് പ്രതീക്ഷ. ബജറ്റിൽ ഇതിനുള്ള ഉത്തേജന പരിപാടികൾ പ്രഖ്യാപിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. നിലവിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഹ്രസ്വകാലത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം നൽകുന്നതാണെന്നും അവർ ആവർത്തിച്ചു. പോയ സാമ്പത്തിക വർഷം ഇന്ത്യയുടെ ബജറ്റ് റവന്യൂ പ്രതീക്ഷിച്ചതിലും താഴെയാണെന്നും അത് വർധിപ്പിക്കാതെ പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്നും അവർ വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...