ആൾക്കൂട്ടം കണ്ട് ഭയന്ന കാട്ടാന തിരികെ നടന്നു; വാലിൽ തൂങ്ങി യുവാവ്; വിഡിയോ

elephant-video-viral
SHARE

ആൾക്കൂട്ടം കണ്ട് ഭയന്നോടിയ കാട്ടാനയുടെ പിന്നാലെ ചെന്ന് വാലിൽ പിടിച്ച് വലിച്ച്  യുവാവ്. പശ്ചിമബംഗാളിലെ ഝാർഗ്രാം ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഇവിടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവ് സംഭവമാണ്.

ഇവിടെ തിരിഞ്ഞുനടന്ന കാട്ടാനയുടെ പിന്നാലെ നടന്ന് ആക്രമിക്കുകയാണ് യുവാവ്. ആനയുടെ വാലിൽ പിടിച്ച് വലിക്കുകയാണ് യുവാവ്. ഇയാൾ വേദനിപ്പിച്ചിട്ടും പ്രതികരിക്കാതെ മുന്നോട്ടു നടന്ന് കാട്ടാന രക്ഷപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുറ്റുമുണ്ടായിരുന്നവർ ഇയാളെ തടയുന്നതിനു പകരം കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. വടിയും മറ്റ് ആയുധങ്ങളുമായി ആനയുടെ മുന്നിലായെത്തുവരെയും വിഡിയോയിൽ കാണാം.ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ഗ്രാമത്തിൽ ആനകളും മനുഷ്യരുമായുള്ള സംഘടനങ്ങൾ കൂടുതലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...