ആദ്യമായി ഭരണഘടന അച്ചടിച്ച രണ്ട് പ്രസ്സുകൾ; ആക്രി വിലക്ക് തൂക്കി വിറ്റു; റിപ്പോർട്ട്

constitution-of-india-press
SHARE

രാജ്യം നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ വിചിത്രമായ ഒരു വാർത്തയാണ് ഹിന്ദുസ്ഥാൻ ടൈംസ് പത്രം പുറത്തുവിടുന്നത്. ആദ്യമായി ഇന്ത്യൻ ഭരണഘടന അച്ചടിക്കാൻ വേണ്ടി ഉപയോഗിച്ച രണ്ടു പ്രസ്സുകൾ ആക്രിവിലയ്ക്ക് തൂക്കി വിറ്റു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് സംഭവം.

രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം സൂക്ഷിക്കേണ്ട ഒന്നാണ് ഇത്തരത്തിൽ ആക്രിയായി തള്ളിക്കളഞ്ഞത.് ഒന്നരലക്ഷം രൂപയ്ക്കാണ് ഇൗ ചരിത്ര സ്മാരം വിറ്റത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സോവെറിൻ, മൊണാർക്ക് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ രണ്ടു പ്രസ്സുകൾ അന്ന് യുകെയിൽ നിന്നാണ് എത്തിച്ചത്. നിലവിൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമായിരുന്നു ഇൗ അപൂർവനിധി. 

ഇൗ പ്രസ്സിന്റെ അറ്റകുറ്റപ്പണികൾക്കായി ഇതിനോടകം ഏറെ പണം ചെലവഴിച്ചെന്നും ഇതിന്റെ സാങ്കേതികവിദ്യ കലഹരണപ്പെട്ടുപോയി എന്നുമാണ് അധികൃതർ പറയുന്നത്. ചരിത്രത്തിലെ പ്രാധാന്യം മുൻനിർത്തി ഇങ്ങനെ സാധനങ്ങൾ സൂക്ഷിക്കാൻ തുടങ്ങിയാൽ പിന്നെ മറ്റൊന്നിനും സ്ഥലം കാണില്ല എന്നും അധികൃതർ വ്യക്തമാക്കുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...