യോഗി മികച്ച മുഖ്യമന്ത്രി സര്‍വേ; മോദിയുടെ പിന്തുണയിൽ ഇടിവെന്നും അതേ സര്‍വേ

modi-yogi-report
SHARE

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി സർവെ തിരഞ്ഞെടുത്തു.  ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ നടത്തിയ സർവെയിലാണ് യോഗി ഒന്നാമത്തെത്തിയത്. ഏഴ് ബിജെപി മുഖ്യമന്ത്രിമാര്‍ക്കിടയില്‍ മുമ്പിലെത്തിയത് ആദിത്യനാഥ് മാത്രമാണ് എന്നതും ശ്രദ്ധേയം. 12141 പേരില്‍ നടത്തിയ നേരിട്ടുള്ള സർവെയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 19 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും 194 അസംബ്ലി മണ്ഡലങ്ങളിലുമാണ് സര്‍വെ നടത്തിയത്. ‌

സർവെയിൽ 18 ശതമാനം വോട്ട് യോഗിക്ക് ലഭിച്ചു. അരവിന്ദ് കെ‍ജ്​രിവാളിനും മമത ബാനർജിക്കും 11 ശതമാനം വോട്ടുലഭിച്ചു. 34 ശതമാനം പേർ രാജ്യത്തെ മികച്ച പ്രധാനമന്ത്രിയാര് എന്ന ചോദ്യത്തിന് നരേന്ദ്രമോദി എന്നാണ് മറുപടി നൽകിയത്. 

അതേസമയം മോദിയുടെ ജനപിന്തുണയിൽ ഇടിവുണ്ടായതായും സർവെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.  53 ശതമാനം പേർ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തന്നെ മതിയെന്ന് വ്യക്തമാക്കി. 13 ശതമാനം പേരാണ്  രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...