60–കാരിക്ക് 22–കാരനോട് പ്രണയം; വിവാഹിതരാകണമെന്ന് ആവശ്യം; കേസെടുത്ത് പൊലീസ്

old-love
SHARE

7 മക്കളുടെ അമ്മയും 7 കുട്ടികളുടെ അമ്മൂമ്മയുമായ 60–കാരി 22 വയസ്സുള്ള യുവാവുമായി പ്രണയത്തിൽ. ഉത്തർപ്രദേശിലെ പ്രകാശ് നഗറിലാണ് സംഭവം. സ്ത്രീയുടെ ഭർത്താവും മകനും പൊലീസ് സ്റ്റേഷനിലെക്കി യുവാവിനെതിരെ പരാതി നൽകാനെത്തിയതോടെയാണ് നാടകീയ സംഭവം പുറത്തു വരുന്നത്. ഈ സമയം യുവാവും കുടുംബസമേതം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. 

ഇരുകൂട്ടരം തമ്മിൽ സ്റ്റേഷനിൽ വച്ച് ഏറ്റുമുട്ടി. അവിടെ വച്ച് 60–കാരിയായ സ്ത്രീയും യുവാവും വിവാഹിതരാകാൻ താൽപര്യപ്പെടുന്നു എന്ന് പൊലീസിനെ അറിയിച്ചു. രണ്ടു പേരുടെയും വീട്ടുകാർ ഇതിനെ ശക്തമായി എതിർത്തു. ഈ ബന്ധം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. 

പൊലീസുകാരും കമിതാക്കളോട് നിങ്ങളുടെ മനസ്സ് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും അവർ വകവച്ചില്ല. പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് 22–കാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...