എംപിയായി സത്യപ്രതിജ്ഞ ചെയ്യണം; ബലാൽസംഗക്കേസിലെ പ്രതിക്ക് രണ്ടുദിവസത്തെ പരോൾ

rape-case-mp
SHARE

എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ബലാൽസംഗക്കേസിലെ പ്രതിക്ക് രണ്ടു ദിവസത്തെ പരോൾ.ഉത്തർപ്രദേശിലെ ബഹുജൻ സമാജ് പാർട്ടി എംപി അതുൽ റായ്ക്കാണ് അലഹബാദ് ഹൈക്കോടതി പരോൾ അനുവദിച്ചത്. ഇൗ ഉത്തരവ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ഇയാൾ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കോടതി അപേക്ഷ തള്ളി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരോൾ അനുവദിച്ചിരിക്കുന്നത്.

യുപിയിലെ ഘോസിയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഇയാൾ ജയിലിലായിരുന്നത് കൊണ്ടാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. ജനുവരി 29ന് ഡൽഹിയിൽ പോയി സത്യപ്രതിജ്ഞ ചെയ്യാനും 31ന് തിരികെ ജയിലിൽ ഹാജരാകാനുമാണ് കോടതി ഉത്തരവ്.

കഴിഞ്ഞ വർഷം മെയ് ഒന്നിനാണ് ബലാൽസംഗക്കേസിൽ ഇയാളെ പിടികൂടുന്നത്.തുടർന്ന് ഇയാൾ വിചാരണ തടവുകാരനായി ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥിയെ 122568 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇയാൾ എംപിയായത്.

MORE IN INDIA
SHOW MORE
Loading...
Loading...