കമൽനാഥ് വേണ്ട; ഡൽഹിയിൽ വന്നാൽ കോളറിന് പിടിച്ച് പുറത്താക്കും; വിവാദം

kamal-nath-mp-delhi
SHARE

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പൊതുസമ്മേളനങ്ങളിൽ പ്രചാരണത്തിനെത്തിയാൽ കോളറിൽ പിടിച്ചുപുറത്താക്കുമെന്ന് അകാലിദൾ നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മൻജിന്ദർ സിങ് സിർസ.

ഡൽഹി തിരഞ്ഞെടുപ്പിന് കമൽനാഥ് ഉൾപ്പെടെയുള്ള താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ് മൻജിന്ദർ സിങ് സിർസ പ്രതികരണവുമായി രംഗത്തെത്തിയത്. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കമൽനാഥിന് പങ്കുണ്ടെന്നു ആരോപിച്ചാണ് അകാലിദൾ നേതാവിന്റെ പ്രതികരണം.

ഒരു കാരണവശാലും കമൽനാഥിനെ ഡൽഹിയിൽ ഒരിടത്തും പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് മൻജിന്ദർ സിങ് സിർസ വ്യക്തമാക്കി. പൊതുസമ്മേളനങ്ങളിൽ കമൽനാഥിനെ വേദിയിലേക്കു കയറ്റിവിടാൻ കോൺഗ്രസിനെ വെല്ലുവിളിക്കുന്നു. എങ്കിൽ കമൽനാഥിനെ കോളറിൽ പിടിച്ച് വേദിയിൽ നിന്നു പുറത്താക്കും.

സിഖുകാരുടെ കൊലപാതകികൾക്ക് കോൺഗ്രസ് ഉന്നത സ്ഥാനങ്ങൾ നൽകുകയാണ്. ഏറെ പോരാട്ടങ്ങൾക്കു ശേഷമാണ് കമൽനാഥിനെതിരെയുള്ള കേസ് ഉയർത്തിക്കൊണ്ടുവരാനായത്. തിരഞ്ഞെടുപ്പിൽ മത്സസരിക്കാൻ അവസരം നൽകിയും മന്ത്രിയാക്കിയും മറ്റും കോൺഗ്രസ് തുടർച്ചയായി കമൽനാഥിനെ പിന്തുണയ്ക്കുകയാണെന്നും മൻജിന്ദർ സിങ് സിർസ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...