ആന്ധ്രയിൽ തലസ്ഥാന കലാപം; ടി‍ഡിപി എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാക്കേസ്

andhra
SHARE

ആന്ധ്രാപ്രദേശിന്‌ മൂന്ന് തലസ്ഥാനങ്ങൾ സ്ഥാപിച്ചുകൊണ്ടുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ടി ഡി പി യും കർഷക സംഘടനകളും.  പ്രതിഷേധത്തിന് നേതൃത്വം നൽകിയ ടി ഡി പി എം എൽ എ ജയദേവ് ഗല്ലയെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. അമരാവതിയിൽ പ്രതിഷേധവുമായെത്തിയ കർഷകർക്ക് നേരെ പോലീസ് ലാത്തി വീശി. 

വിശാഖപട്ടണം, കർണൂൽ,  അമരാവതി എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങൾ സ്ഥാപിക്കാനുള്ള ബില്ലാണ് ഇന്നലെ ജഗൻ മോഹൻ സർക്കാർ പാസാക്കിയത്.   സെക്രട്ടറിയേറ്റ് വിശാഖപട്ടണത്തും,  ഹൈക്കോടതി കർണൂലിലും,  നിയമസഭ അമരാവതിയിലുമാണ് സ്ഥാപിക്കുക. എന്നാൽ തീരുമാനത്തിനെതിരെ നിലകൊണ്ടിരുന്ന ടി ഡി പിയും കർഷക സംഘടനകളും ശക്തമായ പ്രക്ഷോഭത്തിലാണ്.  അമരാവതിയിൽ പ്രതിഷേധവുമായെത്തിയ കർഷകർക്ക് നേരെ പോലീസ് ലാത്തി വീശി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ടി ഡി പി എം എൽ എ ജയദേവ് ഗല്ലയെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ജയദേവ് ഗല്ലയെ 31 വരെ റിമാൻഡ് ചെയ്തു.

തലസ്ഥാന സ്ഥാപനത്തിന്റെ ഭാരം മുഴുവൻ നികുതിയടക്കുന്ന പൊതുജനം അനുഭവിക്കേണ്ടി വരുമെന്ന് ഗല്ല പറഞ്ഞു. എന്നാൽ സുസ്ഥിരമായ ഭരണത്തിനുവേണ്ടിയും  വികസനം എല്ലായിടത്തും എത്തിക്കാനായുമാണ് മൂന്ന് തലസ്ഥാനങ്ങളെന്നാണ് സർക്കാർ നിലപാട്.

MORE IN INDIA
SHOW MORE
Loading...
Loading...