എട്ടാംക്ലാസ് വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; പരാതിയുമായി പിതാവ്: അന്വേഷണം

teacher-student
SHARE

എട്ടാംക്ലാസിൽ പഠിക്കുന്ന തന്റെ മകന്‍ അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയെന്ന് അച്ഛന്റെ പരാതി. അഹമ്മദാബാദിലാണ് സംഭവം. 14–കാരനായ മകനെ സ്കൂളിൽ പഠിപ്പിക്കുന്ന 26–കാരിയായ അധ്യാപിക വശീകരിച്ച് തട്ടിക്കൊണ്ടുപോയി എന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. ഗാന്ധിനഗർ പൊലീസിനാണ് പരാതി ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 4 മണിയോടെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി അധ്യാപികയും വിദ്യാർഥിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും സ്കൂൾ അധികൃതർ ഇവരെ താക്കീത് ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ഇവരകുടെ ബന്ധം വീടുകളിൽ അംഗീകരിക്കാതിരുന്നതാണ് ഒളിച്ചോടാന്‍ കാരണം. കൗമാരക്കാരനായ വിദ്യാർഥിയുമായി അധ്യാപിക ഒളിച്ചോടുന്ന അപൂർവ സംഭവമാണെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. പിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

താൻ 7 മണിയോടുകൂടി വീട്ടിൽ എത്തിയപ്പോൾ മകനെ കാണാനില്ല. ഏകദേശം 4 മണിയോടെ വീട്ടിൽ നിന്നും മകൻ പുറത്തുപോയി എന്ന് ഭാര്യ പറഞ്ഞു. ഞങ്ങൾ അവനെ അയൽ വീടുകളിലും ബന്ധുവീടുകളിലും തിരഞ്ഞു. എങ്ങും കാണ്ടെത്താനായില്ല. ടീച്ചറിന്റെ വീട്ടിൽ പോയി അന്വേഷിച്ചപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും പിതാവ് പരാതിയിൽ പറയുന്നു. ഇരുവരും മൊബൈൽ ഫോൺ കൈവശം വയ്ക്കാത്തതിനാൽ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

MORE IN INDIA
SHOW MORE
Loading...
Loading...