അവശത ആവേശത്തിനു വഴിമാറി; സ്വപ്നതുല്യമായി ‍ഡ്രീം റൺ; മാതൃക

marathon
SHARE

ശാരീരിക അവശത അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തി മാതൃകയായി മുംബൈ മാരത്തണ്‍. ഇരുപത്തി അയ്യായിരം പേര്‍ പങ്കെടുത്ത മാരത്തണ്‍ ഡ്രീം റണ്ണില്‍ ശാരീരിക വൈകല്യമനുഭവിക്കുന്ന ഒട്ടനവധി പേരാണ് മുംബൈക്കാരുടെ സ്നേഹമറിഞ്ഞത്. 

ഡ്രീം റണ്‍ അഥവാ സ്വപ്നതുല്യമായ ഓട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ മാരത്തണിന്റെ ഭാഗമായി നടത്തിയ ഹ്രസ്വദൂര സൗഹൃദമല്‍സരമായ ഡ്രീം റണ്ണില്‍ പൊതുജനങ്ങള്‍ക്കൊപ്പം എല്ലാ വൈകല്യങ്ങളെയും മറന്ന് നൂറുക്കണക്കിനുപേരാണ് പങ്കെടുത്തത്. അക്ഷരാര്‍ഥത്തില്‍ സ്വപ്നതുല്യംതന്നെയായിരുന്നു ഡ്രീം റണ്‍.

പ്രൗഡഗംഭീരമായ മാരത്തണ്‍‌ വേദി കാണാനാകാത്തവരും ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതം കേള്‍ക്കാനാകാത്തവരും, ജനകൂട്ടത്തിന്റെ ആവേശം പരസ്പരം പങ്കുവയ്ക്കാന്‍ സാധിക്കാത്തവരും ഉള്‍ക്കരുത്തിന്റെ ബലത്തില്‍ വൈകല്യങ്ങള്‍ മറന്ന് ഒരുമിച്ച് മുന്നേറി.  പ്രായമായവര്‍ക്കായി നടത്തിയ പ്രത്യേക മല്‍സരത്തിലും അവശത ആവേശത്തിനുവഴിമാറി. 

പരിസ്ഥിതി സംരക്ഷണം ഉള്‍പ്പടെയുള്ള നിരവധി സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കിയ പ്ലോട്ടുകളും ഡ്രീം റണ്ണിനെ ശ്രദ്ധേയമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...