തോക്കിൻമുനയിൽ നിർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

gang-rape-13
SHARE

തോക്കിൻമുനയിൽ നിർത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂർ ഫോർട്ടിനടുത്തെ പാർക്കിൽ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പുരുഷസുഹൃത്തുമൊത്ത് ഇരിക്കവേയാണ് 24 കാരിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

ഇരുവരുടെയും ബാഗും പഴ്സും കവർന്ന േശഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ 18 വയസുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.

രാജ്യത്ത് ഓരോ 15 മിനിറ്റിലും ഒരു സ്ത്രീയെന്ന നിലയിൽ ബലാത്സംഗത്തിനിരയാകുന്നുവെന്നാണ് സർക്കാർ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്.

MORE IN INDIA
SHOW MORE
Loading...
Loading...