ട്രെയിനിന് മുകളിൽ കയറി നടന്നു; യുവാവ് ഷോക്കേറ്റ് മരിച്ചു ; ദാരുണം

man-train-walk
SHARE

നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിലൂടെ നടന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. ട്രെയിനിന്റെ ബോഗിയുടെ മുകളിൽ കയറി സാഹസികമായി നടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിലെ ഗോരാഖ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നതെ രാത്രിയിലാണ് സംഭവം. ഷോക്കേറ്റ് വീണ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായ പൊള്ളലേറ്റാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.  ഹൈ വോൾട്ടേജ് കടന്നുപോകുന്ന ഇലക്ട്രിക് കമ്പിയില്‍ തട്ടിയാണ് യുവാവിന് ഷോക്കേറ്റത്. ഷോക്കേറ്റ് ഇയാൾ ട്രെയിനിന് മുകളിൽ തന്നെ വീഴുകയായിരുന്നു.മുൻപും ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...