പശുക്കളെ തീയിലൂടെ ഒാടിക്കുന്ന ക്രൂര ആചാരം: മൗനംപാലിച്ച് ബിജെപി സര്‍ക്കാര്‍

cattle
SHARE

ഗോവധനിരോധനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പലയിടത്തും സംഘപരിവാര്‍ സംഘടനകള്‍ ഗോരക്ഷയ്ക്കായി സംഘങ്ങളെ രൂപീകരിച്ചിട്ടുമുണ്ട്. എന്നാല്‍, ബിജെപി മുന്നോട്ട് വയ്ക്കുന്ന അതിന്റെ ആശങ്ങളെ പിന്നോട്ട് വലിക്കുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ നിന്ന് കാണുന്നത്. പശുക്കളെ തീയിലൂടെ ഇട്ടോടിക്കുന്ന വിചിത്ര ആചാരമാണ് കര്‍ണാടകയില്‍ ഉള്ളത്. ഇൗ ആചാരത്തിനെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുകയുമാണ്.

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ പക്കലുള്ള ഏക സംസ്ഥാനം കര്‍ണടകയാണ്. മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ആചാരം. വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച് പശുക്കളെ അതിലൂടെ ഒാടിക്കും. നിയമവിരുദ്ധമായ ആഘോഷമാണിതെന്നും, സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി നടക്കുന്ന ആചാരം എതിര്‍ക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ വാദം.

പശുക്കള്‍ക്ക് വേണ്ടി വാദിക്കുന്ന ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മൃഗസ്നേഹികള്‍ ചോദിക്കുന്നു. ആചാരത്തെ എതിര്‍ത്താല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ് ബിജെപി സര്‍ക്കാരിന്. തീയിലേക്ക് വിടുമുമ്പ് പശുക്കളെ മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുകയും അലങ്കരിക്കുകയും ചെയ്യും. തീയില്‍ ഒാടിക്കയറുന്ന പശുക്കള്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കാറുണ്ട്. തീയിലൂടെ ചാടുമ്പോള്‍ പശുക്കളുടെ ശരീരത്തിലെ ചെള്ളുകള്‍ ചാകുമെന്നും പശുക്കള്‍ക്ക് ആരോഗ്യം വര്‍ധിക്കുമെന്നും ത്വക്ക് രോഗങ്ങള്‍ ഇല്ലാതാകുെമന്നാണ് ഈ ആചാരം അനുഷ്ഠിക്കുന്നവരുടെ വിശ്വാസം.

MORE IN INDIA
SHOW MORE
Loading...
Loading...