ആയിരം മുദ്രാവാക്യങ്ങള്‍ക്ക് നല്‍കാനാവില്ല ഈ സമരവീര്യം; വേറിട്ട പ്രതിഷേധം

painting
SHARE

പൗരത്വഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരു മാസമായി സമരം ചെയ്യുകയാണ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ. ഈ കാലയളവിൽ ഇവരുടെ പ്രതിഷേധങ്ങൾക്കും മാറ്റമുണ്ടായി. ചുമർചിത്രങ്ങൾ വരച്ച്  പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ് ജാമിയയിലെ ഒരു കൂട്ടം വിദ്യാർഥികൾ. 

ജാമിയ സർവകലാശാലയിലെ ഏഴാം നമ്പർ ഗേറ്റ് ഇന്ന് പൗരത്വനിയമത്തിനെതിരായ സമരവേദി കൂടിയാണ്. ഈ മുദ്രാവാക്യങ്ങൾക്കും സമരച്ചൂടിനുമപ്പുറം മറ്റൊരു പ്രതിഷേധക്കൂട്ടം കൂടിയുണ്ടിവിടെ. വർണങ്ങളിലൂടെയും വരകളിലൂടെയും നിശബ്ദരായി പ്രതിഷേധിക്കുന്നവർ. രോഹിത് വെമുല മുതൽ നജിബ് വരെ. ഷഹീൻ ബാഗിലെ ഉമ്മമാർ മുതൽ ഐഷി ഘോഷ് വരെ, ആയിരം മുദ്രാവാക്യങ്ങൾക്ക് നൽകാനാകാത്ത സമരവീര്യമാണ് ഈ ചിത്രങ്ങളിൽ നിറയുന്നത്. 

ജാമിയ സർവകലാശാലയിലെ മതിലുകൾ നിറയെ ഇതുപോലുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാൻ ഇവർ തയാറല്ല. സമരം അവസാനിച്ചാലും ഈ ചിത്രങ്ങൾ ഇവിടെ മായാതെ കിടക്കും, ഭരണകൂടഭീകരതയ്ക്കെതിരെ രാജ്യത്തെ വിദ്യാർഥികൾ നടത്തിയ പോരാട്ടത്തിൻ്റെ തെളിവായി. 

MORE IN INDIA
SHOW MORE
Loading...
Loading...