മഞ്ഞുവീഴ്ചയില്‍ ഗർഭിണിയെ തോളിലേറ്റി 4 കി.മീ നടന്ന് സൈന്യം; അഭിനന്ദിച്ച് മോദി; വിഡിയോ

modi-post-army
SHARE

ഗർഭിണിയായ യുവതിയെ തോളിലേറ്റി നാലുകിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം. ഹൃദയം തൊടുന്ന ഇൗ വിഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെയ്സ്ബുക്ക് പേജിലും ട്വിറ്ററിലും പങ്കുവച്ച് സൈന്യത്തെ അഭിനന്ദിച്ചു. കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഷാമിമ യുവതി വീട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇൗ സമയം പ്രസവവേദനയും ആരംഭിച്ചു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് രക്ഷകരായി ഇന്ത്യൻ സൈന്യം എത്തുന്നത്.

നൂറോളം സൈനികർ യുവതിയുടെ വീട്ടിലെത്തി ആശുപത്രിയിലേക്ക് െകാണ്ടുപോവുകയായിരുന്നു. യുവതിയെ സ്ട്രച്ചറിൽ കിടത്തിയ ശേഷം തോളിലേറ്റിയ സൈന്യം നാലുകിലോമീറ്റർ നടന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് യുവതി പ്രസവിച്ചതായും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും സൈന്യം ട്വീറ്റ് ചെയ്തിരുന്നു. ഇൗ വിഡിയോയാണ് കരസേന ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. നമ്മുടെ സൈന്യത്തിന്റെ മാനുഷിക മൂല്യത്തിൽ അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.

വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...