ജാമിയ ആക്രമത്തിന് ഒരു മാസം; കെട്ടടങ്ങാതെ പ്രതിഷേധം

jamia-students-caa
SHARE

ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളെ പൊലീസ് ക്യാംപസിനകത്ത് കയറി മർദിച്ചിട്ട് ഇന്നേക്ക് ഒരു മാസം. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് വിദ്യാർഥികൾക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  വിദ്യാർഥികളും അധ്യാപകരും ക്യാംപസിന് പുറത്ത് പ്രതിഷേധിച്ചു.

രാത്രിയുടെ മറവിൽ സർവകലാശാലയിൽ അതിക്രമിച്ച് കയറി വിദ്യാർഥികളെ മർദ്ദിച്ച പൊലീസ് നടപടിക്കെതിരെ ജാമിയ മിലിയയിൽ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. അന്ന് സമരമുഖത്ത് നിലയുറപ്പിച്ച അതെ വീര്യത്തോടെയാണ്  ജാമിയയിലെ പെൺപട ഇപ്പോഴും പൊരുതുന്നത്.

കഴിഞ്ഞ ഒരു മാസമായി സർവകലാശാലയുടെ ഏഴാം നമ്പർ ഗേറ്റാണ് ഇവരുടെ സമരവേദി. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥികൾ. 

ജെഎൻയു, ഡൽഹി സർവകലാശാല, അലിഗഡ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരാണ് ജാമിയ വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രതിഷേധത്തിൽ പങ്കെടുത്തത്. 

വിദ്യാർഥികളെ മർദിച്ച പൊലീസ് നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് സർവകലാശാലയുടെ തീരുമാനം. ദേശീയ മനുഷ്യാവകാശ കമ്മീഷനംഗങ്ങൾ ഇന്നലെ സർവകലാശാലയിലെത്തി പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...