പൊങ്കൽ നിറവിൽ തമിഴകം; ഇനി ജെല്ലിക്കെട്ടിന്റെ കാലം

jallikett-15
SHARE

തമിഴ്നാട്ടിലെ കാര്‍ഷിക വിളവെടുപ്പ് ഉല്‍സവം പൊങ്കല്‍ ഇന്ന് . പൊങ്കല്‍ ആഘോഷങ്ങളുടെ പ്രധാന ഭാഗമായ ജെല്ലികെട്ടുകള്‍ക്കും ഇന്നു തുടക്കമാവും. ഈമാസം 31 വരെ തമിഴ്നാടിന്റെ വിവിധ മേഖലകളില്‍ ജെല്ലികെട്ടുകള്‍ നടക്കും. പേരുകേട്ട മധുര അളങ്കനെല്ലൂരിലെ ജെല്ലികെട്ട് അടുത്ത വെള്ളിയാഴ്ചയാണ്. 

തമിഴരുടെ ജീവശ്വാസത്തിന്റെ ഭാഗമാണ് ജെല്ലികെട്ട്. കുത്തിച്ചെത്തുന്ന കാളകളെ തടഞ്ഞുനിര്‍ത്തി കൊമ്പ് നിലത്തുമുട്ടിക്കുന്നവനെ  വീരയോദ്ധാവായി വാഴ്ത്തും തമിഴ് ഗ്രാമീണ ജനത. 3000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന കാര്‍ഷിക ഉല്‍സവത്തിനു ഇത്തവണയും  മാറ്റമില്ല. മാസങ്ങളായി നോമ്പെടുത്ത്, ജീവന്‍ കളയാന്‍ പോലും തയാറായി കളത്തിലെത്തുന്ന  ജെല്ലികെട്ടു വീരന്‍മാര്‍ ഒരുഭാഗത്ത്.  

കര്‍ഷക സ്നേഹത്തിന്റെ  പര്യയങ്ങളായി കരുത്തരില്‍ കരുത്തരായി ജെല്ലികെട്ടു കാളകള്‍ വാടിവാസലെന്ന മല്‍സരകളത്തിന്റെ മറുവശത്തും അണിനിരക്കും. പിന്നെ സംഭവിക്കുന്നതെന്നും പ്രവചിക്കാനാവില്ല.  പോരാട്ടത്തില്‍ അംഗഭംഗങ്ങളും മരണങ്ങളും പതിവ്.ഒപ്പം നിസാരവും. മധുരയിലെ ആവണിയാപുരം,പാലമേട്, അളങ്കാനല്ലൂര്‍  പുതുക്കോട്ട, തിരുച്ചിറപ്പള്ളി എന്നിവടങ്ങളിലാണ് പ്രധാനമായിട്ടും ജെല്ലിക്കെട്ട് നടക്കുന്നത്. അവണിയാപുരത്ത് 730 കാളകളും  അലങ്കനെല്ലൂരില്‍ 700 ഉം  പാലമേട്ടില്‍ 650 കാളകളും മല്‍സരത്തിനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് മുന്‍വര്‍ഷങ്ങളില്‍ നിരവധി പേര്‍   കാളകളുടെ കുത്തേറ്റു മരിച്ചിട്ടുള്ളതിനാല്‍ ഇത്തവണ  സുരക്ഷ ചട്ടങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...