രൂപയുടെ തകർച്ച ഇല്ലാതാക്കാം; നോട്ടിൽ ലക്ഷ്മി ദേവിയെ കൊണ്ടുവരണം: സുബ്രഹ്മണ്യൻ സ്വാമി

bjp-swamy-note
SHARE

രാജ്യത്തെ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാൽ സാമ്പത്തിക തകർച്ചയ്ക്ക് പരിഹാരമുണ്ടായേക്കാമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മധ്യപ്രദേശിലെ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്‍റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ ഇൗ വാദം.

ഞാൻ ഇതിനോട് യോജിക്കുന്നു. പക്ഷേ ഇൗ ചോദ്യത്തിന് മറുപടി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഗണേശ ഭഗവാന്‍ തടസ്സങ്ങള്‍ നീക്കുന്നു. അതുപോലെ രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ല’സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...