കരിമ്പ് മുതൽ പണംവരെ; തമിഴ്മനം നിറച്ച് സർക്കാർ ; പൊങ്കൽ സമ്മാനം

pongal-14
SHARE

കൈനിറയെ സംസ്ഥാന സര്‍ക്കാരിന്റെ പൊങ്കല്‍ സമ്മാനം. മനം നിറഞ്ഞ് തമിഴ് ജനത. പണം മുതല്‍ കരിമ്പ് വരെയുണ്ട് സമ്മാന പൊതിയില്‍. സ്ഥിരമായി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് തമിഴ്നാട് സര്‍ക്കാരിന്റെ പൊങ്കല്‍ സമ്മാനം. ആയിരം രൂപ,സാരി, പച്ചരി, ശര്‍ക്കര, രണ്ടടി നീളമുള്ള കരിമ്പ് എന്നിവ അടങ്ങുന്നതാണ് സമ്മാന പൊതി. അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെയും മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിയുടെയും ചിത്രം പതിച്ച തുണി സഞ്ചിയിലാണ് സാധനങ്ങളുടെ വിതരണം.

കൊല്ലത്തിനോട് അതിര്‍ത്തി പങ്കിടുന്ന തെങ്കാശി ജില്ലയില്‍ സമ്മാന വിതരണം വ്യാഴാഴ്ച്ച ആരംഭിച്ചു. ഇൗ മാസം പതിനാലാം തീയതി മുതല്‍ പതിനാറുവരെയാണ് പൊങ്കല്‍ ആഘോഷം.

MORE IN INDIA
SHOW MORE
Loading...
Loading...