ജാമിയയില്‍ ഹിന്ദിയില്‍ പ്രസംഗിച്ച് ചെന്നിത്തല; കയ്യടിച്ച് വിദ്യാര്‍ഥികള്‍: വിഡിയോ

chennithala-hindi-speech
SHARE

പൗരത്വ നിയമ ഭേദഗതിക്കെതിരെ അടക്കം നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ തേടി ഡല്‍ഹിയിലെ സര്‍വ്വകലാശാലകളില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പര്യടനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ്‌ കൺവീനർ ബെന്നി ബെഹനാൻ, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘം ജെ.എൻ.യു, ജാമിയ സർവ്വകലാശാലകൾ സന്ദർശിച്ചു.  

ഈ യാത്രയ്ക്കിടെ ജാമിയയിൽ രമേശ് ചെന്നിത്തല നടത്തിയ ഹിന്ദി പ്രസംഗത്തിന് കാമ്പസില്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. സമൂഹമാധ്യമങ്ങളിലും പ്രസംഗവിഡിയോ വൈറലായി.  ഇനി ഒരിക്കലും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും അമിത്‌ ഷായുടെ നിഴൽ പോലും ആഭ്യന്തര മന്ത്രാലയത്തിൽ പതിയില്ലെന്നും അദ്ദേഹം പറഞ്ഞു.  ഈ യുവതയാണ്‌ ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

MORE IN INDIA
SHOW MORE
Loading...
Loading...