‘പഠിച്ച് പ്രതികരി‍ക്കൂ, എന്നെപ്പോലുള്ളവരെ ഉപദേശകനാക്കൂ’; ദീപികയോട് ബാബ രാംദേവ്

deepika-babramdev
SHARE

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഇടപെട്ടതോടെ പലവിധത്തിലുള്ള വിമർശനങ്ങളാണ് ബോളിവുഡ്താരം ദീപിക പദുക്കോണിന് നേരിടേണ്ടി വന്നത്. നടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോഴിതാ യോഗാ ഗുരു ബാബാ രാം ദേവും ദീപികയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദീപിക പദുക്കോണ്‍ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങള്‍ അറിയണമെന്നാണ് ബാബാ രാംദേവിൻറെ വിമർശനം. നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകാന്‍ തന്നെപ്പോലുള്ള ആളുകളെ ദീപിക ഉപദേശകനാക്കണമെന്ന് ബാബാ രാംദേവ് പരിഹസിച്ചു.

ജെഎൻയു പ്രതിഷേധത്തിന് പിന്തുണ നൽകി രാഗത്ത് എത്തുന്നതിന് മുൻപ് ദീപിക രാജ്യത്തെ സാമൂഹിക സാംസ്കാരിക ചുറ്റുപാടുകൾ പഠിക്കണമായിരുന്നുവെന്നാണ് അധിക്ഷേപം. അതിനു ശേഷം മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ ഇടപെടാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

വിഷയത്തിൽ താരത്തെ തുണച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ചിലർ ദീപികയുെട ധൈര്യത്തെ പ്രകീർത്തിക്കുമ്പോൾ മറ്റൊരു വിഭാഗം പുതിയ ചിത്രത്തിന്‍റെ പ്രമോഷൻ എന്ന നിലയിലാണ് വിവാദങ്ങളെ കണക്കാക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...