മോദിയുടെയും പിതാവിന്റേയും ജനനസർട്ടിഫിക്കറ്റ് കാണിക്കണം; വെല്ലുവിളിച്ച് അനുരാഗ് കശ്യപ്

modi-anuraj
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കി സർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമർശനം. 

നരേന്ദ്രമോദി അദ്ദേഹത്തിന്റേയും പിതാവിന്റേയും ജനന സർട്ടിഫിക്കറ്റ് പൊതുജനത്തിന് മുന്നിൽ കാണിക്കണം എന്നാണ് അനുരാഗ് കശ്യപ് ആവശ്യപ്പെടുന്നത്. ട്വിറ്ററിലൂെടയായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.

മോദി സാക്ഷരനാണോ എന്ന് ആദ്യം തെളിയിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തുള്ള വ്യക്തിയാണ് അനുരാഗ്.

നോട്ടുനിരോധനത്തിന് തുല്ല്യമാണ് സിഎഎയെന്നും അനുരാഗ് കശ്യപ് വിമര്‍ശിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...