വാരണാസി സർവകലാശാലയില്‍ എല്ലാ സീറ്റിലും തോറ്റ് എബിവിപി; തിരിച്ചടി

varanasi-09
SHARE

വാരണാസിയിലെ സംസ്കൃത സർവകലാശാലയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടി എബിവിപി. ആകെയുള്ള നാല് സീറ്റുകളിലും എൻഎസ്​യുഐ ആണ് വിജയിച്ചത്. 

എൻഎസ്​യുഐയുടെ ശിവം ശുക്ല വമ്പൻ ഭൂരിപക്ഷത്തിനാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹർഷിത് പാണ്ഡെയെ പരാജയപ്പെടുത്തിയത്. ചന്ദൻ കുമാർ മിശ്ര വൈസ് പ്രസിഡന്റും അവിനാശ് പാണ്ഡെ ജനറൽ സെക്രട്ടറിയും രജ്നികാന്ത് ദൂബെ ലൈബ്രേറിയൻ പോസ്റ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

991  വിദ്യാർഥികള്‍ വോട്ടു ചെയ്തതിൽ 709 വോട്ടുകളും ശിവം ശുക്ല നേടി. അക്രമങ്ങൾ ഒഴിവാക്കുന്നതിനായി വിജയഘോഷയാത്ര ഒഴിവാക്കണമെന്ന് വിസി ആവശ്യപ്പെട്ടു. വിജയികളെ പൊലീസ് സുരക്ഷയോടെയാണ് വീടുകളിലെത്തിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...