ജെ.എൻ.യു ആക്രമം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

jnu-protest-
SHARE

ജെ.എന്‍.യു അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുവാക്കളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഭരണകൂടം നിരന്തര ശ്രമിക്കുകയാണെന്ന് സോണിയാഗാന്ധി കുറ്റപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. ആക്രമണം തടയാതിരുന്ന വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 

വിയോജിക്കുന്നവരുടെ ശബ്ദത്തെ അടിച്ചമർത്താൻ സർക്കാർ എത്രത്തോളം പോകും എന്നതിന്റെ തെളിവാണ് ജെ.എൻ.യുവിൽ കണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. വിദ്യാഭ്യാസം,ജോലി, ഭാവി ഉൾപ്പെടെയുള്ള യുവാക്കളുടെ എല്ലാ സ്വപ്നങ്ങളെയും മോദി സർക്കാർ തകർക്കുകയാണെന്നും സോണിയ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അക്രമത്തിന് ഉത്തരവാദിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍  പറഞ്ഞു 

മുഖംമൂടിയെത്തിയ അക്രമികള്‍ ക്യാംപസില്‍ കടന്ന് അക്രമം നടത്തിയത്  2008ലെ മുംബൈ   ഭീകരാക്രമണമാണ് ഓര്‍മിപ്പിക്കുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. രാജ്യത്ത് പലയിടത്തും വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ല. 

പൈശാചികമായ ആക്രമണത്തില്‍ വിസിക്കും പങ്കുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. അവര്‍ വിളിച്ച മുദ്രാവാക്യത്തില്‍ നിന്നുതന്നെ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിയാം. 

ജെ.എന്‍.യുവിലുണ്ടായത് അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോരവീഴ്ത്തി സര്‍വകലാശാലകളെ നിശബ്ദരാക്കാനുള്ള നടപടികള്‍ സംഘപരിവാര്‍ അവസാനിപ്പിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...