അ‍ഞ്ചുപേരുടെ ജീവനെടുത്ത പുള്ളിപ്പുലി; പിടികൂടാൻ മൂന്നുആനകൾ രംഗത്ത്; ആകാംക്ഷ

tiger-elephant
SHARE

ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാൻ ആനകൾ രംഗത്ത്. അഞ്ചു പേരുടെ ജീവനെടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടിക്കാനാണ് വനപാലകർ ആനകളെ നിയോഗിച്ചത്.

കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാൻ പ്രത്യേകം പരിശീലനം ലഭിച്ച ആനകളെയാണ് ഉപയോഗിക്കുന്നത്. ഇവയുടെ പുറത്തിരുന്നുകൊണ്ട് പുള്ളിപ്പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് ഉദ്യോഗസ്ഥരുടെ പദ്ധതി. അഹ്രവത് എന്ന സന്നദ്ധസംഘടനയിൽ നിന്നുമാണ് പരിശീലനം നേടിയ ആനകളെ വാടകയ്ക്കെടുക്കുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയ എം സെമ്മാരൻ പറഞ്ഞു. ആനപ്പുറത്തിരിക്കുന്ന ഉദ്യോഗസ്ഥരെ പുലി ആക്രമിക്കാൻ സാധ്യത കുറവായതിനാലാണ് ഈ മാർഗം സ്വീകരിക്കാൻ തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹാണ്ടിയ ഗ്രാമത്തിൻറെ പരിസരത്ത് കഴിഞ്ഞ എട്ടു ദിവസങ്ങളായി പുലി ഇറങ്ങുന്നതായാണ് വിവരം. പുലിയെ കുടുക്കാനായി ഗ്രാമ പരിസരത്ത് ക്യാമറയും കൂടുകളും സ്ഥാപിച്ചിട്ടുണ്ട് .ഇതിനിടെ പുലിയുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂളുകൾ കൂടുതൽ സുരക്ഷിതമായ പ്രദേശത്തേക്ക് താൽക്കാലികമായി മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...