കാണ്ഡഹാർ വിമാനറാഞ്ചൽ: രാജ്യം നടുങ്ങിയ മണിക്കൂറുകൾ; ഓർമകൾക്ക് വയസ് 20

kandahar-yr
SHARE

രാജ്യം നടുക്കത്തിന്റേയും ഭീതിയുടെയും മണിക്കൂറുകളിലൂടെ കടന്നുപോയ ഓർമകൾക്ക് വയസ് 20. ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിലും രാജ്യസുരക്ഷയിലും സജീവ ചർച്ചയാണ് കാണ്ഡഹാർ വിമാനറാഞ്ചൽ. 20 വർഷം മുൻപ് ഇതേ ദിവസം ഇന്ത്യ ആശ്വാസത്തിന്റെ നെടുവീ‍ർപ്പിട്ടത്. രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചലിനു തിരശ്ശീല വീണത് 1999 ഡിസംബർ 31 നായിരുന്നു. 

കഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനം തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുത്തു പലവട്ടം തിരിച്ചുവിട്ട് ഒടുവിൽ കാണ്ഡഹാറിലേക്കു കൊണ്ടുപോയത് 1999 ഡിസംബർ 24ന്. ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ റാഞ്ചികൾക്കു മുന്നിൽ ഒടുവിൽ സർക്കാർ കീഴടങ്ങി. രാജ്യാന്തര ഭീകരരായ മസൂദ് അസ്ഹറും ഒമർ ഷെയ്ഖും ഉൾപ്പെടെ മൂന്നു പേരെ കൈമാറേണ്ടി വന്നിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...