ലോകാത്ഭുതങ്ങളാൽ ചുറ്റപ്പെട്ട് പുൽക്കൂട്; പാവപ്പെട്ടവർക്കായി 'നമ്മ സാന്‍റ'; താരമായി കുരുന്നുകൾ

crib
SHARE

ലോകാത്ഭുതങ്ങളെ പ്രമേയമാക്കി, ക്രിസ്മസ് ക്രിബ്ബൊരുക്കി വിദ്യാര്‍ഥികള്‍. ബെംഗളൂരുവിലെ സെന്‍റ് ക്ലാരറ്റ് പി യു കോളജിലാണ് വ്യത്യസ്തമായ ക്രിബ് തയ്യാറാക്കിയത്. ഇതിനോടൊപ്പം പാവപ്പെട്ട കുട്ടികള്‍ക്കായി സഹായവും സമ്മാനവുമൊരുക്കി നമ്മ സാന്‍റയും കുട്ടികള്‍ ഒരുക്കി.

ചൈനയിലെ വന്‍‍മതില്‍ ക്രിബ്ബിന്‍റെ അതിരി‍ത്തിയായി. ഇൗജിപ്തിലെ പിരമിഡും, റോമിലെ കൊളോസിയവും നടുവില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹലും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് 3 രാജാക്കന്‍മാരും. ലോകാത്ഭുതങ്ങളാല്‍ ചുറ്റപ്പെട്ട് പുല്‍ക്കൂടും. 

ആഘോഷങ്ങള്‍ക്കൊപ്പം പാവപ്പെട്ട കുട്ടികള്‍ക്കായി സമ്മാനങ്ങളും സഹായങ്ങളുമൊരുക്കി നമ്മ സാന്‍റ എന്നപേരില്‍ പുതിയ പദ്ധതിയും. ക്രിസ്മസ് നാളുകളില്‍ ആഘോഷങ്ങള്‍ക്കുപരി സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയു സന്ദേശങ്ങള്‍ നല്‍കുകയും പ്രാവര്‍ത്തികമാക്കുകയുമാണ് സെന്‍റ് ക്ലാരറ്റ് പി യു കോളജിലെ കുട്ടികള്‍. 

MORE IN INDIA
SHOW MORE
Loading...
Loading...