ഫോർബ്സ് പട്ടികയിൽ ഒന്നാമൻ കോഹ്‌ലി; മുന്നിലേക്ക് മോഹൻലാലിന്റെ കുതിപ്പ്

lal-akshai-mammootty
SHARE

പൊന്നുവിലയുള്ള താരങ്ങളുടെ പട്ടിക പുറത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടികയാണ് ഫോർബ്സ് മാസിക പുറത്തുവിട്ടിരിക്കുന്നത്. വിരാട് കോഹ്‍ലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം. കഴിഞ്ഞ എട്ടുവർഷങ്ങൾക്കിടെ ഇതാദ്യമായാണ് സിനിമാ താരങ്ങളെ മറികടന്ന് ഒരാൾ ഒന്നാമതെത്തുന്നത്. 2018 ഒക്ടോബർ 31 മുതൽ 2019 സെപ്റ്റംബർ 30 വരെ കോഹ്‍ലിയുടെ സമ്പാദ്യം 252.72 കോടിയാണ്. മാച്ച് ഫീ, ബിസിസിഐ സെൻട്രൽ കോൺട്രാക്ട്, പരസ്യവരുമാനം, ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നുള്ള വരുമാനം എന്നിവ കണക്കാക്കിയാണ് ഈ തുക. 

293.25 കോടിയുമായി അക്ഷയ് കുമാർ ആണ് രണ്ടാം സ്ഥാനത്ത്. വരുമാനത്തിൽ അക്ഷയ് കുമാർ ആണ് ഒന്നാമതെങ്കിലും സെലിബ്രിറ്റി റാങ്ക് തീരുമാനിക്കുന്നത് വരുമാനത്തിന്റെ കാര്യത്തിൽ മാത്രമല്ലെന്ന് ഫോർബ്സ് അധികൃതർ പറയുന്നു. വരുമാനം കൂടുതലാണെങ്കിലും സമൂഹത്തിലെ പ്രശസ്തിയുടെ കാര്യം കൂടി പരിഗണിച്ചാകും റാങ്ക് തീരുമാനിക്കുക. സിനിമാ ഇൻഡസ്ട്രിയിൽ അക്ഷയ് തന്നെയാണ് ഒന്നാമത്. 64.5 കോടിയുമായി മോഹൻലാ‍ൽ 27ാം സ്ഥാനം നേടി. പ്രഭാസ്, കമൽഹാസൻ, ഷാഹിദ് കപൂർ, ആയുഷ്മാൻ ഖുറാന, രൺബീർ കപൂർ, വിജയ്, അജിത്ത്, മഹേഷ് ബാബു എന്നിവരെ തകർത്താണ് മോഹൻലാലിന്റെ മുന്നേറ്റം. 33.5 കോടിയുമായി മമ്മൂട്ടി 62ാം സ്ഥാനം നേടി. 

35 കോടിയുമായി പ്രഭാസ് 44ാമതും 30 കോടിയുമായി വിജയ് 47ാമതുമാണ്. 40 കോടിയാണ് അജിത്തിന്റെ വരുമാനം. കമൽഹാസൻ 3 കോടിയുമായി 56ാമതും 31.75 കോടിയുമായി ധനുഷ് 64ാമതുമെത്തി. 229.25 കോടിയുമായി സൽമാൻ ഖാൻ മൂന്നാംസ്ഥാനം നേടി. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ പണംവാരി നടന്മാരിൽ ഒന്നാമൻ സൽമാൻ ആയിരുന്നു. 239.25 കോടിയുമായി അമിതാഭ് ബച്ചൻ നാലാമതെത്തി. കോൻ ബനേഗ ക്രോർപതിയുടെ പ്രതിഫലമാണ് ഈ ഉയർച്ചയ്ക്കു കാരണമായത്.

ഈ വർഷം രണ്ട് നായികമാർ ആദ്യ പത്തിൽ ഇടം നേടി. 59.21 കോടിയുമായി ആലിയ ഭട്ട് എട്ടാമതും 48 കോടിയുമായി ദീപിക പത്താമതും ഇടംനേടി. 135.93 കോടിയുമായി ധോണിയാണ് അഞ്ചാമത്. ഷാരൂഖ് ഖാൻ ആറാമതും രൺവീര്‍ സിങ് ഏഴാമതും ഇടംപിടിച്ചു. സിനിമകളൊന്നും കാര്യമായില്ലായിരുന്നെങ്കിലും പരസ്യവരുമാനം ഷാരൂഖിന് ഗുണമായി.  124.38 കോടിയാണ് കിങ് ഖാൻ സമ്പാദിച്ചത്. 118.2 കോടിയാണ് രൺവീറിന്. 76.96 കോടിയുമായി സച്ചൻ ഒൻപതാമതാണ്. 100 കോടിയുമായി രജനികാന്ത് 13ാമതും 85 കോടിയുമായി ആമിർ 15ാതുമെത്തി. 

ഇത് രണ്ടാം തവണയാണ് മോഹന്‍ലാല്‍ ഫോര്‍ബ്‌സ് പട്ടികയില്‍ എത്തുന്നത്. 2017 ല്‍ പതിനൊന്ന് കോടിയുമായി എഴുപത്തിമൂന്നാം സ്ഥാനത്തായിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞ തവണ നാല്‍പത്തിയൊമ്പതാം സ്ഥാനത്തായിരുന്നു മമ്മൂട്ടി.

MORE IN INDIA
SHOW MORE
Loading...
Loading...