'പൗരത്വനിയമത്തിനെതിരെ ഹിന്ദുക്കള്‍'‍; പ്രചാരണം പൊളിച്ച് ട്വിറ്റര്‍; ഹാഷ്ടാഗ് തരംഗം

cab-bill
SHARE

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളെ വര്‍ഗീയവത്ക്കരിക്കാനുള്ള ബിജെപി കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി ട്വിറ്ററില്‍ ഹാഷ്ടാഗ് തരംഗം. പൗരത്വം നിയമം ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതല്ലെന്നും അതിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇന്ത്യയിലെ ഹിന്ദുസമൂഹവും പങ്കുചേരുന്നുവെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. #HindusAgainstCAB എന്ന ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചു. 

''ഞാനൊരു ഹിന്ദുവാണ്. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെയും പൗരത്വനിയമത്തെയും ഞാന്‍ തള്ളിക്കളയുന്നു. രാജ്യത്ത് കൂടുതല്‍ അനിശ്ചിതാവസ്ഥയും സംഘര്‍ഷവും കൊണ്ടുവരിക എന്നത് മാത്രമാണ് ബില്ലിന്റെ ലക്ഷ്യം. അതുവഴി സാമ്പത്തിക പരാജയം മറച്ചുവെച്ച് മോദിക്കും അമിത് ഷാക്കും അതിജീവിക്കാമല്ലോ''- സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ കപില്‍ ട്വീറ്റ് ചെയ്തു. 

ജാമിയ സര്‍വകലാശാലയിലെ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ വാക്കുകളും ട്വിറ്റര്‍ തിരിച്ചടിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മതം വിഷയമാകാതെ തന്റെ സഹജീവികളുടെ വേദനയില്‍ പങ്കുചേര്‍ന്ന ഈ പെണ്‍കുട്ടിയുടെ നിലപാട് ആണ് ഹിന്ദുമതത്തിന്റെ കാതലെന്ന് ആം ആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയ വിഭാഗം ട്വീറ്റ് ചെയ്തു. 

ധരിച്ചിരിക്കുന്ന വസ്ത്രം കണ്ടാല്‍ പ്രക്ഷോഭകരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെയും രോഷമുയരുന്നുണ്ട്. നെറ്റിയില്‍ കുറിയും തലയില്‍ തൊപ്പിയുമണിഞ്ഞുള്ള ചിത്രം പങ്കുവെച്ചാണ് ദക്ഷിണ മുംബൈ പ്രൊഫണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്. 

ആയിരക്കണക്കിന് ട്വീറ്റുകളാണ് ഹാഷ്ടാഗില്‍ പ്രചരിക്കുന്നത്,. 

MORE IN INDIA
SHOW MORE
Loading...
Loading...