അനുജത്തിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചു; യുവാവ് ഒളിവിൽ

MINOR-RAPE
SHARE

പതിനാലുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ കൂട്ടുകാരിയുടെ സഹോദരനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. പ്രതിയുടെ സഹോദരിയും പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. സഹോദരിക്ക് സുഖമില്ലെന്നും പെൺകുട്ടിയോട് സംസാരിക്കണമെന്നും പറഞ്ഞ് യുവാവ് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയപ്പോൾ  മറ്റുള്ളവരെ ആരെയും കാണാതിരുന്നതോടെയാണ്  പെൺകുട്ടി അപകടം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വാതിലടച്ച പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്സോ ചുമത്തിയതായി പൊലീസ് അറിയിച്ചു. പൊലീസിൽ പരാതി നൽകിയെന്നറിഞ്ഞതോടെ പത്തൊൻപതുകാരനായ പ്രതി ഒളിവിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...