മെഡിക്കൽ ഷോപ്പുടമ മരുന്ന് മാറി കുത്തിവച്ചു; രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

baby-14
പ്രതീകാത്മക ചിത്രം
SHARE

മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ന്യൂഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. കടുത്ത പനിയും കഫക്കെട്ടുമുണ്ടായതിനെ തുടർന്ന് കുട്ടിയുടെ അമ്മ വീടിനടുത്തെ മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങി. പനി കുറയാത്തതിനെ തുടർന്ന് വീണ്ടും മെഡിക്കൽ ഷോപ്പിലെത്തിയപ്പോൾ ഫാർമസിസ്റ്റ് കുത്തിവയ്പ്പെടുക്കുകയായിരുന്നു. 

കുത്തിവെയ്പ്പെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെ കുഞ്ഞ് രക്തം ഛർദ്ദിക്കാൻ തുടങ്ങി. ഇതോടെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് നൽകിയ മരുന്ന് മാറിപ്പോയതായി കണ്ടെത്തിയതെന്ന് ജിടിബി ആശുപത്രി അധികൃതർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...