‘പൈനാപ്പിൾ കൊടുത്ത് ഗർഭം ഉണ്ടാക്കി’; ; കണ്ണീരോടെ ജീവിതം പറയുന്ന നിത്യാനന്ദ..!; വിഡിയോ

nithayantha-new-video
SHARE

‘അമ്മേ.. മീനാക്ഷി.. മീനാക്ഷി.. അമ്മ ചോദിച്ചു. എന്നാച്ച്.. എന്നാച്ച്...അമ്മേ എനിക്ക് പാസ്പോർട്ട് പുതുക്കി തരില്ലെന്ന് പറയുന്നു. അതിെനന്താ മോനെ എല്ലാം ശരിയാക്കാം.. അമ്മ അനുഗ്രഹിച്ചൂ.. എനിക്ക് കൈലാസം കിട്ടി...’ വിവാദ ആൾദൈവം നിത്യാനന്ദയുടെ കുമ്പസാര വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കേസുകൾക്കും വിവാദങ്ങൾക്കും നടുവിൽ പുറത്തുവന്നിരിക്കുന്ന വിഡിയോയിൽ കൈലാസ രാജ്യത്തെ കുറിച്ചും താനെങ്ങനെ ഇങ്ങനെയായി എന്നതിനെ കുറിച്ചും നിത്യാനന്ദ കണ്ണീരോടെ പറയുന്നു. 

രാജശേഖരൻ എന്ന യുവാവ് നിത്യാനന്ദയായ ജീവിതമാണ് ഇയാൾ പറയുന്നത്. എല്ലാ കാര്യങ്ങൾക്കും പിന്നിൽ മധുര മീനാക്ഷി ദേവിയാണെന്ന് ഇയാൾ പറയുന്നു. ജീവിതത്തിൽ തന്നെ ഒട്ടേറെ പേർ തല്ലി ഒാടിച്ചതാണെന്നും അങ്ങനെ സംഭവിച്ചപ്പോഴെല്ലാം തനിക്ക് വളർച്ച മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് ഇയാൾ വ്യക്തമാക്കുന്നു. 

‘പട്ടിണി കൂടിയപ്പോൾ ഭക്തി മാർഗം സ്വീകരിച്ചു. തിരുവണ്ണാമലൈയിലെ ഒരു ക്ഷേത്രത്തിൽ ഇരുന്ന് ധ്യാനിക്കും. അവിടെ നിന്ന് ലഭിക്കുന്ന തൈർസാദമായിരുന്നു ഭക്ഷണം. അവിടെ നാമം ജപിച്ചു കൂടിയ എന്നെ ചിലർ പൊതിരെ തല്ലി. ആ നാട്ടിൽ നിന്നും ഒാടിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ചു. ആത്മഹത്യ പാപമായത് കൊണ്ട് അതിൽ നിന്നും പിൻമാറി. നാട്ടിൽ നിന്നും ഒാടിയെത്തിയത് ബെംഗളൂരുവിൽ. അവിടെ ധനികനായ ഒരു ചെട്ടിയാരെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ രോഗം ഭേദപ്പെടുത്തി കൊടുത്തു. അവിടെ നിന്നാണ് ജീവിതത്തിന്റെ വഴിത്തിരിവ്. രോഗം സുഖമാക്കിയ വിവരം അറിഞ്ഞ് ഭക്തരുടെ എണ്ണം കൂടി. 

ഒരിക്കൽ ഒരു സ്ത്രീ എന്നോട് കുഞ്ഞുങ്ങളില്ലാത്ത സങ്കടം പറഞ്ഞു. ഞാൻ കുറേ പഴങ്ങൾ ആശീർവദിച്ച് നൽകി. അതിൽ പൈനാപ്പിളും ഉണ്ടായിരുന്നു. ആ പൈനാപ്പിൾ കഴിച്ചതോടെ അവർക്ക് ഗർഭം ഉണ്ടായി. ഇതുവലിയ വാർത്തയായി. പത്രവാർത്തെയാക്കെ വന്നു. ഒരു പൈനാപ്പിൾ കൊണ്ട് സന്താനസൗഭാഗ്യമേകിയ ദിവ്യനായ തന്നെ തേടി എല്ലാവരും വരാൻ തുടങ്ങി. കൈതച്ചക്ക അനുഗ്രഹിച്ച് നൽകിയ പലർക്കും കുഞ്ഞുങ്ങളുണ്ടായി. അങ്ങനെ മുത്തയ്യാ ചെട്ടിയാരുടെ മാളികയിൽ കൂലിവേല ചെയ്തിരുന്ന പയ്യൻ പ്രശസ്തനായി– വിചിത്ര വാദങ്ങള്‍ ഇങ്ങനെ തുടരുന്നു. 

പിന്നീട് ഭൂമി പലരും ദാനം ചെയ്തു. ആശ്രമം തുടങ്ങി. ഭക്തരുടെ എണ്ണം കൂടി. പക്ഷേ അവിടെ നിന്നും എന്നെ ഒാടിച്ചു. പിന്നീട് മധുരയിലാണ് എത്തിയത്. അവിടെ മീനാക്ഷി അമ്മയെ ധ്യാനിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഞാൻ മീനാച്ചീ.. മീനാച്ചീ.. എന്ന് കരഞ്ഞുവിളിച്ചപ്പോൾ എന്നാച്ച്... എന്നാച്ച്..എന്ന് ചോദിച്ചുകൊണ്ട് തന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത് മീനാക്ഷി അമ്മ തന്നെയാണ് എന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. അമ്പലത്തിൽ കയറരുത് എന്ന് വിലക്കിയപ്പോൾ മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി അമ്പലം തന്നെ പണിതുകിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത് എന്ന് വിലക്കി. വലിയൊരു ആശ്രമം തന്നെ മീനാക്ഷിയുടെ അനുഗ്രഹത്തിൽ ആശ്രമവും വലുതൊന്ന് കെട്ടിക്കിട്ടി. ഒടുവിൽ പാസ്പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും കൈലാസം എന്ന രാജ്യം തന്നെ കിട്ടി. ഇതൊക്കെ നിങ്ങളോട് പറയാൻ എന്നെ ഏൽപ്പിച്ചതും മീനാക്ഷി ദേവി തന്നെയാണ്.’ നിത്യാനന്ദ വിഡിയോയിൽ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...