വരനെത്താൻ വൈകി; വിവാഹം വേണ്ടെന്നുവെച്ച് യുവതി; അയൽവാസിയെ വിവാഹം ചെയ്തു

marriage-08-12
SHARE

വരനെത്താൻ വൈകിയതിനെത്തുടർന്ന് വിവാഹം വേണ്ടെന്നുവെച്ച് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് പൊലീസ് പറയുന്നു. 

ഉച്ചക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ രാത്രിയോടെയാണ് വരനും സംഘവും വിവാഹവേദിയിലെത്തിയത്. വരനെത്താൻ വൈകിയത് വധുവിനും കുടുംബത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്ന് വിവാഹത്തിനെത്തിയവർ പറയുന്നു. വൈകീട്ട് വരെ കാത്തിരുന്നിട്ടും വരനെത്തിയില്ല. 

വിവാഹത്തിന് മുൻപ് തന്നെ സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. വരന്റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.  കൂടുതൽ പണം നൽകാനാകില്ലെന്ന നിലപാടിലായിരുന്നു വധുവിന്റെ കുടുംബം. ഇതിന്റെ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാർ മർദിച്ചെന്നും മുറിയിൽ പൂട്ടിയിട്ടെന്നും ഇതിനാലാണ് വിവാഹത്തിന് സമയത്തെത്താൻ കഴിഞ്ഞതെന്നുമാണ് വരന്റെ കുടുംബം നൽകുന്ന വിശദീകരണം. 

തർക്കത്തിനൊടുവിൽ ഇരുവീട്ടുകാരും പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെട്ടതോടെ കുടുംബങ്ങൾ ഒത്തുതീർപ്പിന് തയ്യാറായി. എന്നാൽ വധുവിന് വരനൊപ്പം പോകാൻ താത്പര്യമില്ലായിരുന്നു. അയൽവാസിയായ യുവാവിനെ യുവതി വിവാഹം ചെയ്യുകയും ചെയ്തു. 

MORE IN INDIA
SHOW MORE
Loading...
Loading...