ദയാഹർജി പിൻവലിക്കണം; നിർഭയ കേസ് പ്രതി രാഷ്ട്രപതിക്ക് അപേക്ഷ നൽകി

vinay-07-12
SHARE

തന്റെ പേരിലുള്ള ദയാഹർജി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ. തന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ദയാഹർജി താൻ ഒപ്പുവെച്ചതല്ലെന്ന് ആരോപിച്ച് വിനയ് രാഷ്ട്രപതിക്ക് അപേക്ഷ നൽകി. 

താൻ നൽകിയതല്ലാത്തതിനാൽ ദയാഹർജി പിൻവലിക്കണമെന്നാണ് വിനയ് ശർമയുടെ അപേക്ഷ. 2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാരും തള്ളിയിരുന്നു. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതിയില്‍ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്ക് വരുന്നത്‌.

MORE IN INDIA
SHOW MORE
Loading...
Loading...