ചികിത്സാ ചെലവ് താങ്ങാനാകുന്നില്ല; ഭാര്യയെ ഭർത്താവ് കുഴിച്ചുമൂടി

dead-body-1
SHARE

ചികിത്സാ ചെലവ് താങ്ങാനായില്ല, രോഗിയായ ഭാര്യയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടി. പനാജിയിലാണ് സംഭവം. ഭർത്താവ് തുക്കറാമിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനാണ് തുക്കറാം. ഇയാളുടെ ഭാര്യ തൻവി മാസങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. തുക്കറാമാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.

എന്നാൽ ഏതാനും മാസമായി അസുഖം മൂർച്ഛിച്ചതോടെ ചികിത്സാചെലവും കൂടി. കൂലിപ്പണിക്കാരനായ തുക്കറാമിന് ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. വ്യാഴാഴ്ച മദ്യപിച്ചെത്തിയ തുക്കറാം ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം തില്ലാരി ഇറിഗേഷന്‍ പ്രൊജക്ടിന്റെ നിര്‍മ്മാണ സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചിട്ടു. അതുവഴി വന്ന തൊഴിലാളികളെ തുക്കറാം തടഞ്ഞതോടെയാണ് സംശയം തോന്നിയത്. തുക്കറാമിനെതിരെ ഐപിസി വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...