‌'ഞാൻ ഉള്ളി അധികം കഴിക്കാറില്ല, വ്യക്തിപരമായി ബാധിക്കുന്നില്ല'; പാർലമെന്റിൽ ധനമന്ത്രി

onion-price-05
SHARE

കുതിച്ചുയർന്ന ഉള്ളിവിലയിൽ പൊറുതിമുട്ടുകയാണ് രാജ്യം. ഒറ്റദിവസം കൊണ്ട് 10 രൂപയാണ് സവാളക്ക് കൂടിയത്. ജനത്തെ കരയിച്ച് ഉള്ളിവില കുതിക്കുമ്പോൾ ഇത് വ്യക്തിപരമായി ബാധിക്കുന്നില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണം. തന്റെ വീട്ടിൽ ഭക്ഷണത്തിൽ ഉള്ളി അധികം ഉൾപ്പെടുത്താറില്ലെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു. 

ഉള്ളിയുടെ വിലക്കയറ്റത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയായിരുന്നു നിർമല. മന്ത്രിയുടെ പരാമർശം സഭയിൽ ചിരി പടർത്തി. 

'''ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്'- നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ പറഞ്ഞു.  ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന് സഭയിലെ മറ്റൊരംഗം അഭിപ്രായപ്പെട്ടു. 

വിലക്കയറ്റം തടയാൻ നിരവധി മാർഗ്ഗങ്ങൾ സ്വീകരിച്ചെന്നും ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയെന്നും സ്റ്റോക്ക് പരിധി നിശ്ചയിച്ചെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് ഉള്ളി ഇറക്കുമതി ചെയ്തെന്നും മന്ത്രി വിശദീകരിച്ചു. 

ഒറ്റ ആഴ്ച കൊണ്ട് 40 രൂപയുടെ വർധന ആണ് ഉള്ളിവിലയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച കിലോയ്ക്ക് 92 രൂപ ആയിരുന്നു മൊത്തവില. സർക്കാർ അടിയന്തര നടപടി എടുത്തില്ലെങ്കിൽ ജനുവരി വരെ ഈ സ്ഥിതി തുടരും എന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ഉള്ളിയുടെ വരവ് കുത്തനെ കുറഞ്ഞിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...