ടൂറിസ്റ്റുകളുടെ വാഹനത്തിന് പിന്നാലെ ഓടി കടുവ; ഡ്രൈവറുടെ ബുദ്ധി രക്ഷയായി; വിഡിയോ

tiger-video
SHARE

രാജസ്ഥാനിലെ വന്യജീവി സങ്കേതത്തിലെത്തിയ സന്ദര്‍ശക സംഘത്തിന്റെ മുന്നിലെത്തിയ കടുവ അവരുടെ വാഹനത്തെ പിന്തുടർന്നു. നടുക്കും വിഡിയോ പുറത്ത്. സവായ് മാധോപുരിയിലെ രണ്‍ഥാംഭോര്‍ ദേശീയ ഉദ്യാനത്തിലാണ് സംഭവം. ഞായറാഴ്ച ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തിയ സംഘത്തിന് കടുവയെ കാണാന്‍ അവസരം ലഭിച്ചു. 

കടുവയുടെ ഫോട്ടോ ഒക്കെ പകര്‍ത്തി സഫാരി വാഹനം നീങ്ങാന്‍ തുടങ്ങിയപ്പോള്‍ കടുവ ഒന്ന് നിന്ന് ശേഷം വാഹനത്തിന്റെ പിറകെ ഓടുകയായിരുന്നു. വാഹനത്തിന് ഒപ്പം തന്നെ കടുവയും നീങ്ങാന്‍ തുടങ്ങി. ഡ്രൈവര്‍ വാഹനത്തിന്റെ വേഗത വര്‍ധിപ്പിച്ചതോടെ കടുവയും സ്പീഡ് കൂട്ടുകയും ചെയ്തു. ശേഷം ബുദ്ധിമാനായ ഡ്രൈവർ വാഹനം ഒന്ന് നിര്‍ത്തിയ ശേഷം വണ്ടി പിറകോട്ട് ഓടിക്കാന്‍ തുടങ്ങി. ഒന്ന് നിന്ന് കടുവ പിന്നെ പിറകെ വന്നില്ല.

എഎന്‍ഐ ട്വിറ്ററില്‍ പങ്ക്‌വെച്ച് വിഡിയോ ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...