ബിജെപി ഓഫീസിന് മുന്നില്‍ വിലക്കുറവില്‍ സവാള വില്‍പന; പ്രതിഷേധം ഹിറ്റ്

bjp-onion-protest
SHARE

ബിജെപി ഒാഫിസിന് മുന്നിൽ വൻവിലക്കുറവിൽ സവാള വിൽപ്പന. വിപണിയിൽ 90 രൂപയ്ക്ക് മുകളിൽ നിൽക്കുന്ന സവാള വെറും 35 രൂപയ്ക്കാണ് വിറ്റത്. ഇതോടെ ജനം പാഞ്ഞെത്തി. ബിജെപി ഒാഫിസിന് മുന്നിൽ സവാള വാങ്ങാൻ തിക്കും തിരക്കും. എന്നാൽ പിന്നീടാണ് ഇത് പ്രതിഷേധമാണെന്ന് അറിയുന്നത്. മുന്‍ എം.പി.യും ജന്‍അധികാര്‍പാര്‍ട്ടി നേതാവുമായ പപ്പു യാദവാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

പാട്‌നയിലെ ബിജെപി ഓഫീസിന് മുന്നിലാണ് അദ്ദേഹം ജനത്തിന് വിലക്കുറവിൽ സവാള വിറ്റത്. സവാള വാങ്ങാന്‍ നൂറുക്കണക്കിനാളുകളുടെ നീണ്ടനിരയും പ്രത്യക്ഷപ്പെട്ടതോടെ സമൂഹമാധ്യമങ്ങൾ ഇൗ പ്രതിഷേധം ഹിറ്റായി. സവാള വില ഇത്രയധികം വര്‍ധിച്ചിട്ടും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന ഒരു നടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു പപ്പു യാദവിന്റെ കുറ്റപ്പെടുത്തി. അതേസമയം ഇതെല്ലാം ജനശ്രദ്ധ ലഭിക്കാനായുള്ള വെറും നാടകമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

MORE IN INDIA
SHOW MORE
Loading...
Loading...